ഏലിയാ ശ്ലീഹാ മൂശക്കാലമോ… അറിയാം ഇക്കാര്യങ്ങള്‍

ആരാധനക്രമ വത്സരത്തിലെ ഏലിയാ ശ്ലീഹാ മൂശക്കാലത്തിലൂടെയാണ് നാം ഇപ്പോള്‍ കടന്നുപോകുന്നത്. സെപ്തംബര്‍ 14 ന് ആചരിക്കുന്ന കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ് ഏലിയാ ശ്ലീവാ മൂശക്കാലങ്ങളുടെ കേന്ദ്രബിന്ദു.

ഈശോയുടെ രൂപാന്തരീകരണ വേളയില്‍ കാണപ്പെട്ട മൂശെയും ഏലിയായും പഴയനിയമത്തെയുംസ്ലീവാ പഴയനിയമപൂര്‍ത്തീകരണമായ ഈശോയെയും പ്രതിനിധാനം ചെയ്യുന്നു. സ്ലീവായുടെ വിജയവും കര്‍ത്താവിന്റെ ദ്വിതീയാഗമനവും അന്ത്യവിധിയുമാണ് ഏലിയാ സ്ലീവാ മൂശെക്കാലങ്ങളിലെ വിചിന്തനവിഷയങ്ങള്‍. കര്‍ത്താവിന്റെ രണ്ടാമത്തെ വരവിനായി ഒരുങ്ങാനാണ് ഈ കാലം സഭ നമ്മോട് ആവശ്യപ്പെടുന്നത്. രൂപാന്തരീകരണവേളയില്‍ മൂശെയുടെയും ഏലിയായുടെയും മധ്യത്തില്‍ നിലകൊണ്ട മഹത്വീകൃതനായ ഈശോയുടെ പ്രതീകമാണ് സ്ലീവ. അതുകൊണ്ടാണ് ഏലിയ ഈശോ മൂശെ എന്ന് പറയാതെ ഏലിയാ സ്ലീവ മൂശെ എന്ന് ഇക്കാലത്തെക്കുറിച്ച് പറയുന്നത്.

കുരിശില്‍ മരിച്ച് ഉത്ഥാനത്തിന്റെ മഹത്വത്തിലേക്ക് പ്രവേശിച്ചവനെ അനുഗമിക്കുന്നവരു കുരിശുവഹിക്കണം എന്നാണ് ഈ കാലംനമ്മെ അനുസ്മരിപ്പിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.