അര്‍ജന്റീനയില്‍ ചാപ്പല്‍ ആക്രമിക്കപ്പെട്ടു

ബ്യൂണെസ് അയേഴ്‌സ്: അര്‍ജന്റീനയില്‍ ചാപ്പല്‍ ആക്രമിക്കപ്പെട്ടു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. അജ്ഞാതരായ ആളുകളാണ് ആക്രമണത്തിന് പിന്നില്‍. ദേവാലയം തകര്‍ത്ത് അകത്തുപ്രവേശിച്ച അക്രമികള്‍ കുര്‍ബാനയ്ക്കുവേണ്ടി തയ്യാറാക്കിവച്ചിരുന്ന വിശുദ്ധവസ്തുക്കളും നശിപ്പിച്ചു.

ഔര്‍ലേഡി ഓഫ് ദ വാലി ചാപ്പലാണ് ആക്രമിക്കപ്പെട്ടത്. ദേവാലയം നശിപ്പിക്കപ്പെട്ടുവെങ്കിലും ദേവാലയത്തിനുള്ളില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല.

ചാപ്പല്‍ ആക്രമിക്കപ്പെട്ട പശ്ചാത്തലത്തില്‍ പ്രായശ്ചിത്തപ്രവൃത്തികള്‍ക്കായി ബിഷപ് ആഹ്വാനം ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.