ശത്രുത അവസാനിപ്പിക്കണമെന്ന് വചനം ഓര്‍മ്മിപ്പിക്കുന്നു

ശത്രുതയ്ക്ക് ഇന്ന് കാരണംപോലും വേണ്ടാതായിരിക്കുന്നു. തീരെ ചെറിയ കാരണങ്ങളുടെ പേരിലാണ് വ്യക്തികള്‍ തമ്മിലുള്ള ശത്രുത ഉടലെടുക്കുന്നത്. സഹോദരങ്ങള്‍ തമ്മിലും ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലും അയല്‍ക്കാരും സഹപ്രവര്‍ത്തകരും തമ്മിലുമെല്ലാം ഇത്തരത്തിലുള്ള ശത്രുത ഉടലെടുക്കാറുണ്ട്.

ഇവയ്‌ക്കെന്താണ് കാരണം എന്ന് അന്വേഷി്ച്ചുചെല്ലുമ്പോള്‍ അവയെല്ലാം അവഗണിക്കത്തക്ക കാരണങ്ങളുമായിരിക്കും. എന്നിട്ടും ശത്രുതയുണ്ടാവുന്നു. ശത്രുത വളരുന്നു.

ശത്രുത ഒരിക്കലും ക്രിസ്തീയമല്ല. ദ്രോഹിച്ചവരോടുപോലും ക്ഷമിക്കാന്‍ സന്നദ്ധനായവനായിരുന്നുവല്ലോ നമ്മുടെ ക്രിസ്തു.എന്നിട്ടം അവന്റെ അനുയായികളായ നാം പരസ്പരം ശത്രുത വച്ചുപുലര്‍ത്തുന്നത് അത്യന്തം അപലപനീയമാണ്.മാത്രവുമല്ല തിരുവചനം ഇക്കാര്യം ശക്തമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

ജീവിതാന്ത്യം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക( പ്രഭാ 28:6)

നമ്മുടെ ജീവിതം എത്ര നീളുമെന്ന് നമുക്കറിയില്ല. ഇന്ന് രാവിലെ ഉറക്കമുണര്‍ന്നെണീറ്റുവെങ്കിലും രാത്രിയാകുമ്പോള്‍ നാം ജീവനോടെയുണ്ടാകുമെന്ന് യാതൊരു ഉറപ്പുമില്ല. അതുപോലെ നാംശത്രുത വച്ചുപുലര്‍ത്തുന്ന വ്യക്തിയും.

നമുക്കൊരു മരണമുണ്ടെന്ന് തിരിച്ചറിവോടെ ശ്ത്രുതയില്‍ നിന്ന് അകന്നുനില്ക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.