ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് കൂദാശ നല്കുന്ന കാര്യത്തില്‍ യാക്കോബായ- കത്തോലിക്കാസഭകള്‍ തമ്മില്‍ ധാരണയായി

കത്തോലിക്കാ യാക്കോബായ സഭയുടെ കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും സഭാവിശ്വാസികള്‍ക്കാവശ്യമായ അജപാലനശുശ്രൂഷ നല്കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറായി. മുളന്തുരുത്തിയാക്കോബായ വൈദിക സെമിനാരിയില്‍ വ്ച്ചു നടന്ന ഇരുസഭകളും തമ്മിലുള്ളദൈവശാസ്ത്ര സംവാദത്തിനുള്ള കമ്മീഷന്റെ 24 ാമത് സമ്മേളനത്തിലാണ് മാര്‍ഗ്ഗരേഖ തയ്യാറാക്കിയത്.

വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആശുപത്രികളിലും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരവരുടെ വിശ്വാസപരമായ കൂദാശകളും അജപാലനപരമായ ശുശ്രൂഷകളും ഉറപ്പുവരുത്തുക, അടിയന്തിര സന്ദര്‍ഭങ്ങളില്‍ മറ്റ് സഭകളില്‍ നിന്ന് ഇക്കാര്യങ്ങള്‍ തടസം കൂടാതെ ലഭ്യമാക്കുക എന്നിവയാണ് മാര്‍ഗ്ഗരേഖയുടെ ലക്ഷ്യം.ആശുപത്രികളില്‍ കഴിയുന്ന രോഗികള്‍ക്ക് ഇതുമൂലം കുമ്പസാരം, രോഗീലേപനം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകള്‍ തടസം കൂടാതെ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.