ഈശോയുള്ളതു കൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ഈശോയുള്ളതുകൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത്. നമ്മളെ പോലെയുള്ള സാധാരണക്കാരായ മനുഷ്യര്‍ എന്തുമാത്രം വേദനകളിലൂടെയും സഹനങ്ങളിലൂടെയും എതിര്‍പ്പുകളിലൂടെയും സങ്കടങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും അവഗണനകളിലൂടെയും മറ്റും ഓരോ നിമിഷവും കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നവരാണ്. നമുക്ക് അതൊന്നുംസ്വയം ഒറ്റയ്ക്ക് സഹിക്കാന്‍ കഴിയുന്നവയല്ല. ചങ്ക് പൊടിഞ്ഞ് നാമൊക്കെ മരിച്ചുപോയേന. പക്ഷേ ഈശോയുള്ളതുകൊണ്ട് നമുക്ക് അതൊക്കെ സഹിക്കാന്‍ കഴിയുന്നു. ഈശോയുണ്ട് എന്ന ഉറപ്പുളളതുകൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത്. നമുക്ക് കര്‍ത്താവുണ്ട്.മ നോഹരമായ ഒരു സന്ദേശമാണ് അത്.

മനോഹരമായിട്ടെന്തോ ദൈവം നിങ്ങളുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ പോകുന്നു എന്നാണ് സുവിശേഷം എന്ന വാക്കിന്റെ അര്‍ത്ഥം. ഏശയ്യ പ്രവാചകന്‍ ഇക്കാര്യമാണ് അര്‍ത്ഥമാക്കുന്നത്. മനോഹരമായ ചില കാര്യങ്ങള്‍ ദൈവം എന്റെയും നിങ്ങളുടെയും ജീവിതത്തില്‍ ചെയ്യാന്‍ പോകുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.