ദൈവം സ്‌നേഹിക്കുന്നുണ്ടോ? ഇതാ തിരുവചനം നല്കുന്ന തെളിവുകള്‍

ആത്മാവിന്റെ ഇരുണ്ട രാത്രികളില്‍ ഏതൊരാളും ചിലപ്പോള്‍ സംശയിച്ചുപോകാം, ദൈവം എന്നെ കൈവിട്ടോ. ദൈവം എന്നെ ഉപേക്ഷിച്ചോ, ദൈവവും എന്നെ മറന്നുപോയോ. ദൈവം എന്നെ സ്‌നേഹിക്കുന്നില്ലേ.. എങ്കില്‍ ഇത്തരത്തിലുള്ളസംശയങ്ങളിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും തിരുവചനം വ്യക്തമായ തെളിവു നല്കുന്നുണ്ട് ദൈവം നിന്നെയും എന്നെയും ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന്. ദൈവത്തിന്റെസ്‌നേഹം വ്യക്തമാക്കാന്‍ ഇതാ തിരുവചനം പറയുന്ന തെളിവുകള്‍.

എന്നാല്‍ നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു. ( റോമ 5:8)

ദൈവത്തിന് നമ്മോടുള്ള സ്‌നേഹം നാം അറിയുകയും അതില്‍ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വിശ്വസിക്കുന്നു.( 1 യോഹ 4:16)

ക്രിസ്തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന് സ്‌നേഹം എന്തെന്ന് നാമറിയുന്നു.( 1 യോഹ 3:16)

നിങ്ങളുടെ ദൈവമായ കര്‍ത്താവാണ് ദൈവം. തന്നെ സ്‌നേഹിക്കുകയും തന്റെ കല്പന പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറകള്‍ വരെ ഉടമ്പടി പാലിക്കുകയും അചഞ്ചലമായ സ്‌നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന വിശ്വസ്തനായ ദൈവം. ( നിയമാ 7:9)

എന്നാല്‍ നമ്മള്‍ പാപം വഴി മരിച്ചവരായിരുന്നിട്ടും കരുണാസമ്പന്നനായ ദൈവം നമ്മോടു കാണിച്ച മഹത്തായ സ്‌നേഹത്താല്‍ ക്രിസ്തുവിനോടുകൂടെ നമ്മെ ജീവിപ്പിച്ചു. (എഫേ 2: 4-5)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.