നിത്യതയെന്നാലെന്ത്?

നിത്യജീവിതം, മരണം തുടങ്ങിയവയെക്കുറിച്ച് പ്രത്യേകമായി അനുസ്മരിക്കുന്ന ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോകുന്നത്. എന്നാല്‍ എന്താണ് നിത്യതയെന്നതിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും വേണ്ടത്ര അറിവുകളില്ല

. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറയുന്നത് നിത്യത എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം നടത്താനേ നമുക്ക് കഴിയൂ എന്നാണ്. ദൈവത്തിന് ആദിയുമില്ല അന്ത്യവുമില്ല. ജീവന്റെയും അസ്തിത്വത്തിന്റെയും പൂര്‍ണ്ണതയാണ് നിത്യത. നിത്യത ദൈവത്തെ സംബന്ധിച്ച് നമുക്ക് പറയാവുന്ന കാര്യമാണ്. അതേ സമയം ഈ ലോകത്തില്‍ നാം പറയുന്ന സമയത്തിന്റെ നിഷേധവുമല്ല നിത്യത.

നിത്യതയെ സമയത്തിന്റെ അവസാനമില്ലാത്ത തുടര്‍ച്ചയായി മനസ്സിലാക്കേണ്ടതില്ല. നമ്മുടെ ചരിത്രവും സമയവുംദൈവത്താല്‍ പൂര്‍ത്തീകരിക്കപ്പെടുന്ന അവസ്ഥയാണ് നിത്യത. അപ്രകാരം ചിന്തിക്കുമ്പോള്‍ നമ്മുടെ ചരിത്രത്തിലൂടെയും സമയത്തിലൂടെയും നിറവേറപ്പെടുന്നതാണ് നിത്യത. നിത്യത കലണ്ടറിലുള്ള ദിവസങ്ങളുടെ നിലയ്ക്കാത്ത തുടര്‍ച്ചയല്ല മറിച്ച് പൂര്‍ണ്ണത നമ്മെയും നാം പൂര്‍ണ്ണതയെയും ആ്‌ശ്ലേഷിക്കുന്ന ഏറ്റവും ഉന്നതമായ സംതൃപ്തിയുടെ നിമിഷമാണ്. ഏതുപ്രായത്തില്‍ മരിക്കുന്നുവെന്നതോ ഏതു രോഗാവസ്ഥയിലാണ് മരിക്കുന്നതെന്നോ ഒന്നും നി്ത്യജീവിതത്തില്‍ പ്രധാനപ്പെട്ടകാര്യങ്ങളല്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.