യുണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട് ലോംഗ് മാര്‍ച്ച് 23 മുതല്‍ ഡിസംബര്‍ 10 വരെ

കൊച്ചി: വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളുടെ കൂട്ടായ്മയായ യൂണൈറ്റഡ് ക്രിസ്ത്യന്‍ ഫ്രണ്ട്ിന്റെ ആഭിമുഖ്യത്തിലുളള ലോംഗ് മാര്‍ച്ച് 23 മുതല്‍ ഡിസംബര്‍ പത്തുവരെ നടക്കും.

കാസര്‍കോഡ് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച്് തിരുവനന്തപുരത്താണ് സമാപിക്കുന്നത്. സമാപനസ്‌മ്മേളനം പ്രധാനമന്ത്രിനരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.തൊഴിലില്ലായ്മ,ലഹരിമരുന്ന്, മലയോരകര്‍ഷകപ്രശ്‌നങ്ങള്‍,തീരദേശ മേഖല നേരിടുന്ന വെല്ലുവിളികള്‍, ദളിത് ക്രൈസ്തവ സംവരണ പ്രശ്‌നം തുടങ്ങിയവ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് മാര്‍ച്ച്.

18 ദിവസങ്ങളിലായി നടക്കുന്ന മാ്ര്‍ച്ചിന് 105 കേന്ദ്രങ്ങളില്‍ സ്വീകരണം നല്കും. ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ടവര്‍ ഇതില്‍പങ്കെടുക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.