അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ നമ്മില്‍ സംഭവിക്കുന്ന മാറ്റങ്ങളെന്ത്?

അനുദിനം വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുന്നവരായിരിക്കും നമ്മില്‍ പലരും. പ്രത്യേകിച്ച് ക്രിസ്തുമസ്-ഈസ്റ്റര്‍ വേളകളില്‍. സ്വഭാവികമായും വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യും. എന്നാല്‍ അനുദിനമുള്ള ദിവ്യകാരുണ്യസ്വീകരണത്തിലൂടെ നമ്മില്‍സംഭവിക്കുന്ന,സംഭവിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പലരും മനസ്സിലാക്കുന്നില്ല. വിശുദ്ധ തോമസ് മൂര്‍ പറയുന്നത് കേള്‍ക്കൂ:

അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കുക എനിക്ക് ഏറ്റവും വലിയ ആവശ്യമാണ്. കാരണം എന്റെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ അധികമാണ്. ഈശോയൊടൊപ്പം എനിക്ക് എന്നില്‍ തന്നെ ശ്രദ്ധപതിപ്പിക്കാന്‍ കഴിയും. ദൈവത്തിനെതിരായി പാപം ചെയ്യാന്‍ വളരെയധികം സാഹചര്യങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. അതില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിന് വേണ്ട ശക്തി ദൈവം തരുന്നു. വളരെ പ്രയാസകരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വെളിച്ചവും കരുതലും ആവശ്യമാണ്. എല്ലാ ദിവസവും കുര്‍ബാന സ്വീകരിക്കുമ്പോള്‍ ഈ കാര്യങ്ങളെക്കുറിച്ച് ഞാന്‍ ഈശോയുടെ അഭി്പ്രായം ആരായുന്നു. ഈശോയാണ് എന്റെ വലിയ അധ്യാപകന്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.