ദൈവത്തെ നമ്മുടെ കടക്കാരനാക്കാന്‍ നാം എന്തു ചെയ്യണമെന്നറിയാമോ?

ദൈവത്തെ കടക്കാരനാക്കുകയോ? കേള്‍ക്കുമ്പോള്‍ അതിശയം തോന്നാം. പക്ഷേ ദൈവത്തെ കടക്കാരനാക്കാന്‍ കഴിയും. ഇത് മറ്റാരും പറഞ്ഞതല്ല വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതാണ്.

ദൈവത്തെ കടക്കാരനാക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. സന്തോഷത്തോടെ,സ്‌നേഹത്തോടെ സഹിക്കുക.

വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ്. കര്‍ത്താവ് ഒരാള്‍ക്ക് വളരെയധികം സഹിക്കാനുള്ള അവസരം നല്കുന്നെങ്കില്‍ മരിച്ചവരെ ജീവിപ്പിക്കുന്നതിനുളള വരം നല്കുന്നതിനെക്കാള്‍ അനുഗ്രഹപ്രദമാണത്. കാരണം നാം അത്ഭുതം പ്രവര്‍ത്തിക്കുമ്പോള്‍ ദൈവത്തിന് കടക്കാരനായിത്തീരുന്നു. എന്നാല്‍ നാം സഹിക്കുമ്പോള്‍ ദൈവം നമ്മുടെ കടക്കാരനായിത്തീരുകയാണ്.

അതെ, ദൈവത്തെ നമുക്ക് കടക്കാരനാക്കാം. സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.