തിരുരക്തം കട്ടിയായി അഞ്ചു ചെറു ഗോളങ്ങളായി… അവിശ്വസനീയമായ ഒരു ദിവ്യകാരുണ്യാത്ഭുതത്തിന്റെ കഥ

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ദിവ്യകാരുണ്യാത്്ഭുതങ്ങള്‍ നടന്നിട്ടുണ്ട്, ഇന്നും നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. അത്തരമൊരു അത്ഭുതത്തിന്റെ കഥയാണ്ഇവിടെ പറയാന്‍ പോകുന്നത്.

ലാന്‍സിയാനോയിലെ ഒരു സന്യാസവൈദികന് ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സാന്നിധ്യമുണ്ടോയെന്ന് സംശയമുണ്ടായിരുന്നു. കൂദാശാ വചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ അപ്പം യേശുവിന്റ ശരീരവും വീഞ്ഞ് യേശുവിന്റെ രക്തവുമായിത്തീരുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.

എങ്കിലും അദ്ദേഹം പതിവുപോലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുപോരുകയും ചെയ്തിരുന്നു. അപ്പോഴെല്ലാം തന്റെ സംശയം മാറ്റിത്തരണമേയെന്ന് അദ്ദേഹം ഹൃദയപൂര്‍വ്വംപ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം അദ്ദേഹം ദിവ്യബലിയര്‍പ്പിക്കുമ്പോള്‍ കൂദാശാവചനങ്ങള്‍ ഉച്ചരിച്ചുകഴിഞ്ഞ് അപ്പം യഥാര്‍ത്ഥ മാംസമായും വീഞ്ഞ് യഥാര്‍ത്ഥ രക്തമായും മാറി. അദ്ദേഹം പരിഭ്രാന്തനായി. അനേകം വിശ്വാസികളും ഇതിന് സാക്ഷികളായി. രക്തം കട്ടിയായി പല വലുപ്പത്തിലുള്ള അഞ്ചു ചെറുഗോളങ്ങളായി മാറി.

അവ ആദ്യം ഒരു പേടകത്തില്‍ സൂക്ഷിച്ചുവെങ്കിലും പിന്നീട് വിശുദ്ധ ഫ്രാന്‍സിസിന്റെ ദേവാലയത്തില്‍സൂക്ഷിക്കാനായി കൊണ്ടുപോയി. തുടര്‍ന്ന് ഈ അത്ഭുതത്തെപ്പറ്റി പഠനം നടന്നു.

1971 ല്‍ പ്രഫ.ലീനോളിയുടെ നേതൃത്വത്തില്‍ നടന്ന പഠനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനം മാംസം യഥാര്‍ത്ഥ മാംസമാണെന്നും രക്തംയഥാര്‍ത്ഥ രക്തമാണെന്നുമായിരുന്നു. യഥാര്‍ത്ഥ മനുഷ്യന്റേതാണ് ഇതെന്നും മാംസത്തില്‍ പൂര്‍ണ്ണഹൃദയത്തിന്റെ മുഴുവന്‍ ഘടകങ്ങളുണ്ടെന്നും സംശയാതീതമായി തെളിയിക്കപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.