ദിവസം മുഴുവനും നമുക്ക് കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാം

എപ്പോഴാണ് നാം കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നത്? നമ്മുടെ ജീവിതത്തിലെ നിസ്സഹായതകളില്‍, അത്യാവശ്യഘട്ടങ്ങളില്‍, സങ്കടങ്ങളില്‍,പരാജയങ്ങളില്‍..,അപ്രതീക്ഷിതമായ ദുരന്തങ്ങളില്‍#.. അതിനപ്പുറം ജീവിതത്തിലെ എല്ലാ അവസ്ഥകളിലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരല്ല നമ്മളില്‍ ഭൂരിപക്ഷവും. എന്നാല്‍ രാവും പകലും ഭേദമന്യേ നാം ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാകേണ്ടതുണ്ട്. സങ്കീര്‍ത്തനകാരനെപോലെ..

86 ാം സങ്കീര്‍ത്തനം മൂന്നാംവാക്യത്തില്‍ സങ്കീര്‍ത്തനകാരന്‍ പറയുന്നത് ഇങ്ങനെയാണ്, ദിവസം മുഴുവനും ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. അതെ ദിവസം മുഴുവന്‍ നാം കര്‍ത്താവിനെവിളിച്ചപേക്ഷിക്കുന്നവരായി മാറേണ്ടിയിരിക്കുന്നു. അതോടൊപ്പം നാം എന്താണ് വിളിച്ചപേക്ഷിക്കേണ്ടത് എന്നുകൂടി ചിന്തിക്കണം. അതും സങ്കീര്‍ത്തനത്തില്‍ പറയുന്നുണ്ട്, കര്‍ത്താവേ എന്നോട് കരുണ കാണിക്കണമേ.

എന്റെ ജീവനെ രക്ഷിക്കണമേ.

അങ്ങയുടെ ദാസന്റെ ആത്മാവിനെ സന്തോഷിപ്പിക്കണമേ..

നമുക്ക് എല്ലാ ദിവസവും ഈ സങ്കീര്‍ത്തനവചനങ്ങള്‍ ഏറ്റുചൊല്ലി കര്‍ത്താവിനെ വിളിച്ചപേക്ഷിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.