നമുക്ക് വിശ്വാസമുണ്ടെന്ന് പറയാന്‍ കഴിയുന്നത് എപ്പോഴാണ്?

നമ്മള്‍ പലരും പറയാറുണ്ട് നമ്മള്‍ വിശ്വാസികളാണ് എന്ന്.എന്നാല്‍ എന്താണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം?

മെഡ്ജുഗോറിയിലെ വിഷനറിക്ക് പരിശുദ്ധ അമ്മ ഇതുസംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്കുന്നുണ്ട് ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലി എന്നതുകൊണ്ട് വിശ്വാസം ഉണ്ടെന്ന് പറയാന്‍കഴിയില്ലെന്ന്്, ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ഒരു പുസ്തകത്തില്‍പറയുന്നു. മറിച്ച്, ഈ ഭൂമിയില്‍ എല്ലാറ്റിനെയുംഎല്ലാവരെയും കാള്‍ ഉപരിയായി നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് നമ്മുടെ ഹൃദയത്തില്‍ അനുഭവപ്പെടുമ്പോഴാണത്രെ നമുക്ക് വിശ്വാസമുണ്ടെന്ന് പറയാന്‍ കഴിയുന്നത്.
നാം നമ്മോട് തന്നെ ചോദിക്കുക, നമ്മള്‍ വിശ്വാസികളാണോ.. ഈ ഭൂമിയില്‍ എല്ലാറ്റിനെയും എല്ലാവരെയും കാള്‍ ഉപരിയായി നമുക്ക് ദൈവത്തെ സ്‌നേഹിക്കാന്‍ കഴിയുന്നുണ്ടോ. അതിന് ഉത്തരം കിട്ടിയെങ്കില്‍ നാം ദൈവവിശ്വാസികളാണ്. അല്ലെങ്കില്‍….



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.