കുടുംബം ഒന്നിച്ച് വിശുദ്ധിയില്‍ വളരാന്‍ ഈ നോമ്പുകാലത്ത് ആഗ്രഹമുണ്ടോ? ഇതാ ചില മാര്‍ഗ്ഗങ്ങള്‍

കുടുംബത്തില്‍ ഒരാള്‍ ആത്മാര്‍ത്ഥമായി നോമ്പെടുക്കുന്നവരായിരിക്കാം. പക്ഷേ മറ്റുളളവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ വിശ്വാസം തീരെ കാണില്ലായിരിക്കാം. അല്ലെങ്കില്‍ നോമ്പിന്റെ പേരില്‍ ത്യാഗങ്ങള്‍ അനുഷ്ഠിക്കാന്‍ അവര്‍ക്ക് താല്പര്യമില്ലായിരിക്കാം. അതെന്തായാലും കുടുംബാംഗങ്ങള്‍ ഒരുമിച്ച് നോമ്പ് അനുഷ്ഠിക്കുന്നതാണ് കുടുംബത്തിലേക്ക് ദൈവാനുഗ്രഹത്തിന്റെ സമൃദ്ധി ഒഴുക്കപ്പെടാന്‍ കാരണമായി മാറുന്നത്.

ഇതിനായി എന്തൊക്കെ ചെയ്യണം എന്ന് നോക്കാം

പതിവുപ്രാര്‍ത്ഥനയ്ക്ക് പുറമെ കുറച്ചുനേരം കൂടി പ്രാര്‍ത്ഥിക്കുക. എന്നും കുര്‍ബാനയില്‍ പങ്കെടുക്കുന്നവരല്ലെങ്കില്‍ ഈ ദിവസങ്ങളില്‍ എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ശ്രമിക്കുക. ഇതിന് പുറമെ ദിവ്യകാരുണ്യാരാധനയില്‍ കുടുംബസമ്മേതം പങ്കെടുക്കുക. ജപമാല കൂടുതലായി ചൊല്ലുക.

രാത്രികാലങ്ങളില്‍ ആത്മശോധന നടത്തുക.
ഉപവാസം എന്നാല്‍ ചില ഭക്ഷണകാര്യങ്ങള്‍ വേണ്ടെന്ന് വയ്ക്കുക മാത്രമല്ല ടിവി, മൊബൈല്‍,സിനിമ എന്നിവയില്‍ നിന്നും അകന്നുനില്ക്കുക. വീട്ടില്‍ ഹോളി അവര്‍ ക്രമീകരിക്കുക.

എല്ലാവരെയും ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുക. അപ്പോള്‍ മാത്രമേ സകുടുംബമുളള നോമ്പ് നടക്കൂ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.