കുടുംബത്തില്‍ സമാധാനം നിറയാന്‍…

ഇന്ന് പല കുടുംബങ്ങളിലും അസമാധാനമാണ് ഉള്ളത്.പുറമേയ്ക്ക് നോക്കിയാല്‍ ശാന്തം.പക്ഷേ അകത്തേക്ക് നോക്കിയാലോ.. എങ്ങും അശാന്തി.. പരസ്്പരം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ. ദമ്പതികള്‍ കീരിയും പാമ്പും പോലെ.. എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? വചനം ഇതിന് നല്കുന്ന വിശദീകരണം ഇതാണ്.

നീ എന്റെ കല്പനകള്‍ അനുസരിച്ചിരുന്നുവെങ്കില്‍ നിന്റെ സമാധാനം നദിപോലെ ഒഴുകുമായിരുന്നു. നീതി കടലലകള്‍ പോലെ ഉയരുമായിരുന്നു.( ഏശയ്യ 48:18)

സത്യത്തില്‍ നമ്മുടെ സമാധാനം നമ്മുടെ കയ്യിലാണ്. അത് നഷ്ടപ്പെടുന്നതിന് നമുക്കാരെയും കുറ്റംവിധിക്കണ്ട. സമാധാനം സ്ഥിരമായി നില്ക്കണമെങ്കില്‍ ദൈവകല്പനകള്‍ പാലിക്കണമെന്ന് മാത്രം. ദൈവപ്രമാണങ്ങളില്‍ന ിന്ന് അണുവിട വ്യതിചലിക്കാതെ നോക്കൂ.കുടുംബത്തില്‍ സമാധാനം നിറയും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.