ഫാത്തിമായിലെ ദര്‍ശനത്തിലൂടെ മാതാവ് പറഞ്ഞ മൂന്നുകാര്യങ്ങളുടെ പ്രസക്തി

ഫാത്തിമായില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ചരിത്രം നമുക്കെല്ലാവര്‍ക്കും അറിയാം. 1917 ലായിരുന്നു ഫാത്തിമാദര്‍ശനം.പക്ഷേ വര്‍ഷമിത്രകഴിഞ്ഞിട്ടും മാതാവിന്റെ ദര്‍ശനങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. മാതാവ് പറഞ്ഞ കാര്യങ്ങളുടെയും. മാതാവിന്റെ ദര്‍ശനത്തില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ഉണ്ടായിരുന്നത്.

നരകദര്‍ശനമായിരുന്നു ആദ്യത്തേത്. മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയില്‍ വളരുക എന്നതാണ് ആത്മാക്കള്‍ നരകത്തില്‍ പതിക്കാതിരിക്കാനുള്ള മാര്‍ഗ്ഗമായി അന്ന് അമ്മ പറഞ്ഞത്.

രണ്ടാം ലോകമഹായുദധങ്ങളെക്കുറിച്ചായിരുന്നു അമ്മയുടെ രണ്ടാമത്തെ രഹസ്യം. മരിയന്‍സമര്‍പ്പണത്തിലൂടെ ലോകത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടും എന്ന് അമ്മ വെളിപ്പെടുത്തി.

മാര്‍പാപ്പയുടെ വധശ്രമത്തെക്കുറിച്ചായിരുന്നു മൂന്നാമത്തേത്. പശ്ചാത്തപിക്കുക, പാപങ്ങളില്‍ നിന്ന് പിന്തിരിയുക മാതാവ് ആവശ്യപ്പെട്ടു. ഇ്ന്നും എന്നും മാതാവ് പറഞ്ഞ ഇക്കാര്യങ്ങളുടെ പ്രസക്തി ഇല്ലാതായിട്ടില്ല.

അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.