കടബാധ്യത മാറണോ.. ഈ വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കൂ…

സാമ്പത്തികബാധ്യതകള്‍ എല്ലാവരുടെയും മനസ്സമാധാനം നശിപ്പിക്കുന്നുണ്ട്. എന്നാല്‍ കടം മേടിക്കാതെയും ലോണെടുക്കാതെയും ജീവിക്കാന്‍ സാധാരണക്കാര്‍ക്ക്കഴിയാറുമില്ല.വീട്, കാര്‍. എല്ലാറ്റിനും ലോണ്‍ വേണ്ട സാഹചര്യം.

തിരിച്ചടവ് ഒരിക്കല്‍ മുടങ്ങിയാല്‍.. ഇങ്ങനെയൊരു സാഹചര്യത്തിലാണ് പലരുടെയും മനസ്സമാധാനം തകരുന്നത്. ഈ നിസ്സഹായ അവസ്ഥയില്‍ ദൈവത്തില്‍ ആശ്രയിക്കുകയും ദൈവവചനത്തില്‍ ധൈര്യം കണ്ടെത്തുകയുമാണ് നമുക്ക് ചെയ്യാനുള്ള ഏക മാര്‍ഗ്ഗം. കടംവീട്ടാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ നമ്മുടെ സര്‍വ്വശക്തനായ ദൈവത്തിന് നിഷ്പ്രയാസം കഴിയും. ഈ വിശ്വാസത്തോടെ നമുക്ക് ഈ വചനം ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാം:

എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍ നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്കും ( ഫിലിപ്പി 4:19)

മകനേ നമ്മള്‍ ദരിദ്രരായിത്തീര്‍ന്നതില്‍ നിനക്ക് ആധിവേണ്ട. നിനക്ക് ദൈവത്തോട് ഭക്തി ഉണ്ടായിരിക്കുകയും നീ പാപത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുകയും അവിടുത്തേക്ക് പ്രീതികരമായത് അനുഷ്ഠിക്കുകയും ചെയ്താല്‍ നിനക്ക് വലിയ സമ്പത്തു കൈവരും( തോബിത്ത്4:21)

ഞാന്‍ നിനക്ക് മുമ്പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധനശേഖരവും ഞാന്‍ നിനക്ക് നല്കും( ഏശയ്യ 45:2.3)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.