നല്ല മാതാപിതാക്കളായി ത്തീരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൊച്ചുത്രേസ്യ പറഞ്ഞത് കേള്‍ക്കണോ?

നല്ല മാതാപിതാക്കളാകുക ഇന്നത്തെ കാലത്ത് മാത്രമല്ല എക്കാലവും വലിയ വെല്ലുവിളിയാണ്. മക്കള്‍ നല്ലവരാകുന്നതിനും ചീത്തയാകുന്നതിനും ഒരു പരിധിവരെ മാതാപിതാക്കള്‍ തന്നെയാണ് കാരണക്കാര്‍. മാതാപിതാക്കളുടെ ജീവിതവിശുദ്ധിയും സന്മാതൃകകളുമാണല്ലോ മക്കളെ സ്വാധീനിക്കുന്നത്. ഈ അവസരത്തിലാണ് കൊച്ചുത്രേസ്യയുടെ വാക്കുകളുടെ പ്രസക്തിവര്‍ദ്ധിക്കുന്നത്. തന്നെ പുണ്യത്തില്‍ വളര്‍ത്തിയതിന് താന്‍ മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കുന്നത് എന്നാണ് കൊച്ചുത്രേസ്യയുടെ വാക്കുകള്‍.

പുണ്യമില്ലാത്ത മാതാപിതാക്കന്മാരായിരുന്നു എന്നെ വളര്‍ത്തിയിരുന്നതെങ്കില്‍ ഞാന്‍ വലിയ ദുഷ്ടയായിത്തീരുമായിരുന്നു. നശിച്ചുപോകാന്‍തന്നെ ഇടയാകുമായിരുന്നു…എന്റെ ചുറ്റിലും സന്മാതൃകകള്‍ മാത്രം ഉണ്ടായിരുന്നതിനാല്‍ ഞാന്‍ അവയെ അനുകരിക്കാന്‍ സ്വഭാവികമായും താല്പര്യപ്പെട്ടു.

നല്ലമാതാപിതാക്കളാകാന്‍ നമുക്ക് ശ്രമിക്കാം. നല്ല മാതാപിതാക്കളാകാന്‍ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ വിശുദ്ധ മാര്‍ട്ടിന്റെയും സെലിന്റെയും മാധ്യസ്ഥം പ്രത്യേകം യാചിക്കുകയും ചെയ്യാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.