തീ കെട്ടുപോകാതെ സൂക്ഷിക്കണേ


“എന്നാല്‍, ഒരു കരം എന്നെ സ്‌പര്‍ശിച്ചു. അവന്‍ എന്നെ എഴുന്നേല്‍പിച്ചു. വിറയലോടെയാണെങ്കിലും മുട്ടും കൈയും ഊന്നി ഞാന്‍ നിന്നു.”(ദാനിയേല്‍ 10 : 10) 

പരിശുദ്ധാത്മ നിറവിലും അഭിഷേകത്തിലുമാണ്നാമെല്ലാം. എങ്കിലും ജീവിതത്തിന്റെ വ്യഗ്രതകളിൽ പെട്ടു പോകുമ്പോൾ അറിയാതെയെങ്കിലും പരിശുദ്ധാത്മാവിന്റെ ജ്വലനം കുറഞ്ഞു പോയേക്കാം.
 

അടുപ്പ് കത്തിക്കുമ്പോൾ മുഴുവൻ സമയവും അത് ഒരേ രീതിയിൽ കത്തിക്കൊണ്ടിരിക്കുകയില്ല. പലപ്പോഴും തീയുടെ ശക്തി കുറയും,ചൂടു കുറയും.  അങ്ങനെ വരുമ്പോൾ നമ്മൾ അതിനെ ജ്വലിപ്പിക്കാനായി ഊതിക്കൊടുക്കും. കൂടുതൽ ശക്തിയോടെ തീ കത്തിപ്പടരും .

ജീവിതത്തിൽ ഉണ്ടാകേണ്ട ഒരു മനോഭാവമാണിത്. ദൈവം നമുക്ക് നൽകിയ അവിടുത്തെ ആത്മാവിനെ തണുത്തുറഞ്ഞു പോകാതെ ജ്വലിപ്പിച്ചു നിലനിർത്താൻ  നാം പ്രവർത്തിക്കേണ്ടതുണ്ട്. 

”കര്‍ത്താവായ യേശുക്രിസ്‌തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍ “(റോമാ 13 : 14)

ആത്മീയ ജീവിതത്തിൽ പിന്നോക്കം പോവുകയും ഭൗതിക കാര്യങ്ങളുടെ പുറകെ രാപകലില്ലാതെ ഓടുകയും ചെയ്യുമ്പോൾ പലപ്പോഴും വെള്ളക്കെട്ട് നിറഞ്ഞ കുഴിയിൽ വീണു തകർന്നു പോകുന്ന രീതിയിൽ നമ്മളും അകപ്പെട്ടു പോകുന്നു. പ്രയാസങ്ങളും പ്രതിബന്ധങ്ങളും തരണം ചെയ്യാനാവാതെ എങ്ങനെ, എങ്ങോട്ട് എന്നറിയാതെ വഴിമുട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ  ദൈവത്തോട് ചേർന്ന് സഞ്ചരിക്കുന്ന ഒരു മനോഭാവം നമുക്കുണ്ടാവണം. 
 

നമ്മൾ എന്താണ് ഏതാണ് എന്ന് നോക്കാതെ അനുഗ്രഹിക്കാൻ കാത്തിരിരിക്കുന്ന ഒരു ദൈവത്തെ കണ്ടുമുട്ടാൻ കഴിയും.
 ഇന്നേ ദിവസം  അതിനാവശ്യമായ കൃപകളും വരങ്ങളും ദൈവം നമുക്ക് നൽകട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
 
പ്രേംജി മുണ്ടിയാങ്കൽമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.