ബൈബിളില്‍ മനുഷ്യന്‍ സംസാരിച്ച ആദ്യ വാക്കുകള്‍ ഏതാണെന്നറിയാമോ?

പ്രപഞ്ചോല്പത്തിയുടെ വിവരണങ്ങളില്‍ ആറാം ദിവസംവരെ മനുഷ്യനെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. ആദമാണല്ലോ ആദ്യമായിസൃഷ്ടിക്കപ്പെട്ട മനുഷ്യനും. എങ്കിലും ഹവ്വ വരുന്നതുവരെ ആദാം എന്തെങ്കിലും സംസാരിച്ചതായി ബൈബിള്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ ബൈബിളില്‍ ആദ്യമായി സംസാരിച്ച മനുഷ്യന്‍ ആദാം ആണ് താനും. എന്തായിരുന്നു ആദാമിന്റെ വാക്കുകള്‍?

ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും.നരനില്‍ നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും( ഉല്പത്തി 2:23)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.