നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധിച്ചുകിട്ടണോ…? ഇതാ അതിനുളള മാര്‍ഗ്ഗം

ആഗ്രഹിക്കുന്ന കാര്യം സാധിച്ചുകിട്ടാന്‍ നാം എന്തു ചെയ്യണമെന്ന കാര്യത്തെക്കുറിച്ച് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാവാം. ഇവിടെയാണ് ജോബ് 22: 28 ന്റെ പ്രസക്തി.

ഈ ഭാഗത്ത് നാം വായിക്കുന്നത് ഇപ്രകാരമാണ്. നീ തീരുമാനിക്കുന്ന കാര്യം നിനക്ക് സാധി്ച്ചുകിട്ടും.

എന്നാല്‍ എങ്ങനെയാണ് കാര്യം സാധിച്ചുകിട്ടുന്നതെന്നും അതിന് നാം എന്താണ് ചെയ്യേണ്ടതെന്നും മുന്നേയുള്ള ഭാഗം വിശദീകരിച്ചുതരുന്നുണ്ട്. ആ ഭാഗം ഇങ്ങനെയാണ്.

നീ സര്‍വ്വശക്തനില്‍ ആനന്ദിക്കുകയും ദൈവത്തിന്റെ നേരെ മുഖമുയര്‍ത്തുകയും ചെയ്യും. നീ അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും അവിടുന്ന് ശ്രവിക്കുകയും ചെയ്യും. നിന്റെ നേര്‍ച്ചകള്‍ നീ നിറവേറ്റും. ജോബ് 22: 28

ഇത്രയും കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോഴാണ് നമുക്ക് നമ്മള്‍ ആഗ്രഹിക്കുന്ന കാര്യം സാധിച്ചുകിട്ടുന്നതെന്നാണ് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്. മാത്രവുമല്ല, നിന്റെ പാതകള്‍ പ്രകാശിതവുമാകും.

അതുകൊണ്ട് ഈ കാര്യങ്ങളെല്ലാം മനസ്സിലാക്കി നമുക്ക് , നാം ആഗ്രഹിക്കുന്ന കാര്യം സാധിച്ചുകിട്ടാന്‍വേണ്ടി യത്‌നിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.