വരാനിരിക്കുന്ന നിത്യശിക്ഷകളില്‍ നിന്ന് മോചനം പ്രാപിക്കാന്‍ വേണ്ടി നാം എന്താണ് ചെയ്യേണ്ടത്?

വരാനിരിക്കുന്ന നിത്യശിക്ഷകളില്‍ നിന്ന് മോചനം പ്രാപിക്കാന്‍ വേണ്ടി താല്‍ക്കാലിക തിന്മകള്‍ ദൈവത്തെപ്രതി ക്ഷമയോടെ അനുഭവിക്കാന്‍ ശ്രമിക്കുക. പരീക്ഷകള്‍ ഇല്ലാത്തതോ അനര്‍ത്ഥങ്ങള്‍ നേരിടാത്തതോ ആയ സമാധാനം അന്വേഷിക്കാതിരിക്കുക. നാനാവിധ അനര്‍ത്ഥങ്ങള്‍ അലട്ടുകയും പല എതിര്‍പ്പുകള്‍ നീ ്ഏറ്റുമുട്ടുകയും ചെയ്യുമ്പോള്‍ പോലും നീ സമാധാനം കണ്ടെത്തിയിരിക്കുന്നുവെന്ന് കരുതുകയാണ് വേണ്ടത്. അധികംസഹിക്കാന്‍ കെല്പില്ലെന്ന് പറയുകയാണെങ്കില്‍ ശുദ്ധീകരണസ്ഥലത്തിലെ അഗ്നി എങ്ങനെ സഹിക്കും?

രണ്ടു തിന്മകളില്‍ ചെറിയതാണല്ലോ തിരഞ്ഞെടുക്കേണ്ടത്. ചുരുക്കത്തില്‍ ക്ഷമ അഭ്യസിക്കുകയും ജഡമോഹങ്ങളെ എതിര്‍ക്കുകയും ചെയ്യുക. ജീവിതത്തില്‍ നാനാവിധ ദുരിതങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ ആശ്വാസമായി മാറുന്നത് ക്ഷമയാണ്. ലോകത്തില്‍ സമൃദ്ധമായി സുഖം അനുഭവിക്കുന്നവര്‍ പുകപോലെ ക്ഷയിച്ചുപോകും. അവര്‍ക്ക് സന്തോഷം പ്രദാനം ചെയ്ത വിഷയങ്ങളില്‍ നിന്നുപോലും അവര്‍ക്ക് ദു:ഖമുണ്ടാകുന്നു.( കടപ്പാട്: ക്രിസ്ത്വാനുകരണം)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.