ഹൃദയത്തില്‍ ഭയമുള്ളപ്പോള്‍ സംഭവിക്കുന്നതെന്താണെന്നറിയാമോ?

ഭയപ്പെടരുത് എന്നാണ് വിശുദ്ധ ഗ്രന്ഥത്തില്‍ പലപ്പോഴും ആവര്‍ത്തിച്ചുകേള്‍ക്കുന്ന ആശ്വാസവചനം.പക്ഷേ എന്തുചെയ്യാം പലവിധത്തിലുളള ഭയ്ങ്ങളില്‍ നാം കോര്‍ക്കപ്പെട്ടുപോകുന്നു. ഹൃദയത്തില്‍ ഭയമുള്ളപ്പോള്‍ സംഭവിക്കുന്നത് എന്താണ് എന്നതിനെക്കുറിച്ച് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ യേശുവിന്റെ വാക്കുകളായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

ഹൃദയത്തില്‍ ഭയമുള്ളപ്പോഴാണ് പിശാചിന് നിങ്ങളെ ഉപദ്രവിക്കാനാകുന്നത്. അതുകൊണ്ട് ഒരിക്കലും പേടിച്ചുപോകാതെ നോക്കണം. ശാന്തത കൈവരിക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല ഞാന്‍ സദാ നിങ്ങളുടെ ചാരെയുണ്ട് എന്ന അറിവില്‍ ആധിയറ്റവരായിരിക്കണം. നിങ്ങളെ തകര്‍ത്തുകളയാന്‍ പോകുന്ന സകലതില്‍ നിന്നും ഞാന്‍ സംരക്ഷണം തരും. എന്നില്‍ ആശ്രയം വെക്കുന്നവരും എന്റെ സ്‌നേഹത്തില്‍ വിശ്വാസമുള്ളവരും ആയിരിക്കുമ്പോള്‍ പിശാചിന്റെ വിക്രിയകളൊന്നും നടക്കുകയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.