മോശപ്പെട്ട വാര്‍ത്തയുടെ അവസാനം നിങ്ങളുടെ ഫോണായിരിക്കണം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

മോശപ്പെട്ട വാര്‍ത്തയുടെ അവസാനം ഓരോരുത്തരുടെയും മൊബൈല്‍ ഫോണ്‍ തന്നെയായിരിക്കണമെന്ന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. വൃത്തികെട്ട സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. മോശപ്പെട്ട വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യുന്നത് മനുഷ്യന്റെ അധമബോധത്തിന്റെ ലക്ഷണമാണ്. എനിക്ക്ആരെങ്കിലും അത്തരത്തിലുള്ള സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നുണ്ടെങ്കില്‍ ഞാനാദ്യം ചെയ്യുന്നത് ആ നമ്പര്‍ ബ്ലോക്ക് ചെയ്യുക എന്നതാണ്. കര്‍ത്താവിനോട് സ്‌നേഹമില്ലാത്തവരാണ് അവര്‍. മോശപ്പെട്ട വാര്‍്ത്തകള്‍ ഷെയര്‍ചെയ്യുകയോ ഫോര്‍വേഡ് ചെയ്യുകയോ അരുത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.