കര്‍ത്താവ് ആഗ്രഹിക്കുന്ന നിലവാരമനുസരിച്ച് ചെയ്യുക: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

കര്‍ത്താവ് ആഗ്രഹിക്കുന്ന നിലവാരമനുസരിച്ച് ചെയ്താല്‍ മാത്രമേ രക്ഷപെടാന്‍ കഴിയൂ. നൂറില്‍ നൂറു മാര്‍ക്ക് നേടിയാല്‍ രക്ഷ പെടാം. അതിന് പകരമായി ഇപ്പോള്‍ ചെയ്യുന്നതുപോലെ ചെയ്താല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന് വിചാരിക്കരുത്.

നാലു മെഴുകുതിരിയും കത്തിച്ചു നാല്പതുപേര്‍ക്ക് കഞ്ഞിയും കൊടുത്ത് ഏതെങ്കിലും ചെപ്പടിവിദ്യകളും കാണിച്ച് രക്ഷപ്പെടാമെന്ന് ആരും വിചാരിക്കരുത്. യേശുക്രിസ്തുവിലൂടെ മാത്രമേ രക്ഷപ്പെടാന്‍ കഴിയൂ. ലോകത്തെ രക്ഷിക്കാന്‍ ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചു എന്നതിന്റെ അര്‍ത്ഥം ഇവിടെയാണ്. നീതിയുടെ വചനം മനസ്സിലാകണമെങ്കില്‍ പാപബോധവും പശ്ചാത്താപവും ലഭിക്കണം. അതിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.