ഉന്നതങ്ങളിലേക്കാണ് നമ്മുടെ നോട്ടം എത്തേണ്ടത്. സ്വര്‍ഗ്ഗീയമായ പ്രത്യാശയില്‍ കണ്ണുവയ്ക്കണം. വരാന്‍ പോകുന്ന ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കണം. ആത്മാവ് രക്ഷപ്പെടുമോ എന്ന് ഭാരപ്പെടണം. പാപത്തിന്റെ ആധിക്യമോര്‍ത്ത് കരയണം. നിരന്തര വിലാപത്തിലേക്ക് ജീവിതം നയിക്കപ്പെടണം. വെളിയില്‍ നിന്ന് നോക്കുന്ന ഒരാള്‍ക്കോ ഒരു ക്യാമറയ്‌ക്കോ ഇതൊന്നും കാണാന്‍ പറ്റില്ല. ഇതൊരാളുടെ അകത്തു നടക്കുന്ന കാര്യമാണ്.
നാം എന്തിനെക്കുറിച്ചാണ് ആലോചിക്കുന്നത്, എന്തിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.. എന്താണ് നമ്മുടെ വിഷയം.24 മണിക്കൂറും തലയ്ക്കുള്ളില്‍ ചിന്തിക്കുന്നത് എന്തിനെക്കുറിച്ചാണ്? ഈ ചോദ്യം ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്തുകയും വേണം. എവിടെയാണോ നിന്റെ നിക്ഷേപം അവിടെയായിരിക്കും നിന്റെ ഹൃദയവും. ഹൃദയത്തിന്റെ തികവില്‍ നിന്നാണ് അധരം സംസാരിക്കുന്നത്. എന്താണോ ഉള്ളില്‍ നിറഞ്ഞിരിക്കുന്നത്, അതാണ് നമ്മുടെ പ്രവൃത്തികളില്‍ വ്യാപരിക്കാന്‍ പോകുന്നത്.