സഹനങ്ങളില്‍ ക്ഷമ നശിക്കരുതേ,വലിയ നന്മ കൈവരിക്കാനുണ്ട്

സഹിക്കുന്ന മനുഷ്യര്‍ ഒരുപാടുണ്ട്. ആത്മീയമായി ഉന്നതിയിലുള്ള മനുഷ്യരായിരിക്കും അവരില്‍ ഭൂരിപക്ഷവും. അതുകൊണ്ട്തന്നെ അത്തരം സഹനങ്ങളിലൂടെ കടന്നുപോകാത്തവര്‍ അവരെ നോക്കി പരിഹസിക്കുകയും അവരുടെസഹനങ്ങളെ ചോദ്യം ചെയ്യുകയും ചെയ്യും.

പ്രാര്‍ത്ഥനക്കാരനാണെന്ന് പറഞ്ഞിട്ടെന്നാ വിശേഷം കണ്ടില്ലേ കഷ്ടപ്പാട്. ഇത് ദൈവശിക്ഷയാ…
ഇതുകേള്‍ക്കുന്നവര്‍ ക്രമേണ മനസ്സ് മടുത്തുപോകും,നിരാശയിലാകും. ദൈവത്തെ സംശയിക്കും. സഹനങ്ങളില്‍ പിറുപിറുക്കും. എന്നാല്‍ ജ്ഞാനത്തിന്റെ പുസ്തകം ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദ്ദേശമാണ് നമുക്ക് നല്കുന്നത്.

ശിക്ഷിക്കപ്പെട്ടവരെന്ന് മനുഷ്യദൃഷ്ടിയില്‍ തോന്നിയാലും അനശ്വരമായ പ്രത്യാശയുള്ളവരാണവര്‍. ദൈവം അവരെ പരിശോധിക്കുകയും യോഗ്യരെന്ന് കാണുകയും ചെയ്തു. അല്‍പകാലശിക്ഷണത്തിന് ശേഷം അവര്‍ക്ക് വലിയ നന്മ കൈവരും.( ജ്ഞാനം 3: 4-5)

അതുകൊണ്ട് ജീവിതപങ്കാളിയില്‍ നിന്നോ മക്കളില്‍ നിന്നോ കൂടപ്പിറപ്പുകളില്‍ നിന്നോ അയല്‍ക്കാരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ എന്തിന് മാതാപിതാക്കളില്‍ നിന്നോ പോലും തിക്താനുഭവങ്ങളും കഷ്ടപ്പാടുകളും ഉണ്ടാകുമ്പോള്‍ പതറരുത്. പകരം ഈ സഹനം സഹിക്കാന്‍ എനിക്ക് ശക്തി തരണമേയെന്ന് പ്രാര്‍ത്ഥിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.