ബ്രെയ്ന്‍ ട്യൂമറിനെ തോല്പിച്ചു വൈദികനായി, ഇത് ഫാ. ഏലിയാസ് എടക്കുന്നേലിന്റെ ദൈവപരിപാലനയുടെ കഥ

സോഷ്യല്‍ മീഡിയാ ഉപയോക്താക്കള്‍ക്ക് ഏറെ പരിചിതമായ മുഖമാണ് ഫാ. ഏലിയാസ് എടക്കുന്നേലിന്റേത്. സുവിശേഷ ശുശ്രൂഷയില്‍ തന്റേതായ സംഭാവനകള്‍ നല്കുന്ന വ്യക്തി. നിരവധി പ്രഭാഷണങ്ങളിലൂടെ അദ്ദേഹം അനേകരെ ദൈവവിശ്വാസത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴെല്ലാം ചിലര്‍ക്കെങ്കിലും സംശയം തോന്നിയിട്ടുണ്ടാവും, അച്ചനെന്തെങ്കിലും രോഗമുണ്ടോയെന്ന്.. അച്ചന്റെ ജീവിതകഥ അറിയുമ്പോള്‍ ആ സംശയങ്ങളെല്ലാം തീര്‍ന്നുകിട്ടും. ദൈവം തന്റെ അഭിഷിക്തനെ കൈപിടിച്ചു നയിക്കുന്ന വിധങ്ങളോര്‍ത്ത് നാം അത്ഭുതം കൊള്ളുകയും ചെയ്യും.

ദൈവത്തിന്റെ കരുതലും സ്‌നേഹവും കൃപയും സ്വജീവിതം കൊണ്ട് അനുഭവിച്ചറിഞ്ഞ ചുരുക്കംചിലരിലൊരാളാണ് ഫാ. ഏലിയാസ്. രണ്ടുതവണയാണ് അദ്ദേഹം ബ്രെയ്ന്‍ ട്യൂമര്‍ രോഗബാധിതനായത്. 2002 ലും 2017 ലും.

പക്ഷേ ആ രോഗത്തിന് വൈദികനാകണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തെ പരിക്കേല്പിക്കാന്‍ പോലും കഴിഞ്ഞില്ല.രോഗത്തിന്റെ എല്ലാ വല്ലായ്മകളെയും അതിജീവിച്ച് അദ്ദേഹം 2018 ല്‍ വൈദികനായി. പക്ഷേ രോഗം ഏല്പിച്ച ആഘാതം അദ്ദേഹത്തിന് കേള്‍വിക്കുറവും ഒരു കണ്ണിന് കാഴ്ചക്കുറവും ഏല്പിച്ചിട്ടുണ്ട്. അതുപോലെ വലതുകരം തളര്‍ന്നുപോയിട്ടുമുണ്ട്.

എങ്കിലും അതൊന്നും ദൈവികശുശ്രൂഷയില്‍ തടസം സൃഷ്ടിച്ചിട്ടില്ല. ദൈവത്തിന്റെ അത്ഭുതകരമായ പരിപാലനയാണ് ഇതിലൂടെ താന്‍ തിരിച്ചറിയുന്നതെന്ന് ഫാ. ഏലിയാസ് പറയുന്നു.തലശ്ശേരി അതിരൂപതയിലെ വെളമന ഇടവക വികാരിയായി സേവനം ചെയ്യുന്ന അദ്ദേഹം തന്റെ ശാരീരിക പരിമിതികളെ അതിലംഘിക്കുന്ന വിധത്തിലാണ് ദൈവശുശ്രൂഷ ചെയ്യുന്നത്.

വിശുദ്ധ യൗസേപ്പിതാവിന്റെ വണക്കമാസത്തോട് അനുബന്ധിച്ചുള്ള അച്ചന്റെ അഭിഷേകമുള്ള പ്രഭാഷണങ്ങള്‍ക്കും യൗസേപ്പിതാവിന്റെ വണക്കമാസത്തിനും ചുവടെ കൊടുത്തിരിക്കുന്ന whatsapp ലിങ്കിൽ പ്രവേശിക്കുക. അച്ചന്റെ ആരോഗ്യത്തിനും കൂടുതല്‍ അഭിഷേകം ശുശ്രൂഷകളില്‍ നിറയാനും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

https://chat.whatsapp.com/JdJwByWE01TASG70qoymek

https://chat.whatsapp.com/I7BXnzHDYpv6lEGIzMeu17



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.