ഇതിനപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ച് ചിന്ത വേണം: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

ഇതിനപ്പുറമൊരു ലോകമുണ്ട്.ഈ ലോകത്തിന് വേണ്ടി മാത്രം ജീവിക്കേണ്ടവരല്ല നമ്മള്‍. എന്തുപ്രശ്‌നം വരുമ്പോഴും നാം ചിന്തിക്കേണ്ടത് ഇതിനപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചാണ്. അനീതി നേരിടുമ്പോള്‍,ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍, പ്രയാസങ്ങളുണ്ടാവുമ്പോള്‍..

അതുകൊണ്ടാണ് പൗലോസ് ശ്ലീഹാ പറയുന്നത് നമുക്ക് വെളിപെടാനിരിക്കുന്ന മഹത്വത്തോട് തുലന്ംചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍എത്രയോ നിസ്സാരമാണെന്ന്. നിരീശ്വരവാദികള്‍പറയുന്നത് ഇത് മതം കണ്ടെത്തിയസമാധാനമാണെന്നാണ്. ഒരിക്കലുമല്ല. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇത്. ഒരു യുക്തിവാദിക്കും ശാസ്ത്രബോധത്തിന്റെ നെറുകയില്‍ നില്ക്കുന്ന വ്യക്തിക്കും ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ ഈ അന്തരീക്ഷത്തില്‍നിലനില്ക്കുന്നുണ്ട്.

അതുകൊണ്ട് ഈ ലോകത്തിന് അപ്പുറമുള്ള ഒരുലോകത്തെക്കുറിച്ച് നമുക്ക് ചിന്തവേണം. ഈ ലോകത്തിന് വേണ്ടിമാത്രമാണ് നാം ക്രിസ്തുവില്‍ പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങള്‍ ലോകത്തുള്ള മറ്റെല്ലാ മനുഷ്യരെക്കാളും നിര്‍ഭാഗ്യരായിരിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.