പ്രാര്‍ത്ഥന സംരക്ഷണമാണെന്ന് അറിയാമോ?

മനുഷ്യന്റെ ഹൃദയത്തിന്റെ ശൂന്യത നിറയ്ക്കാന്‍ കഴിയുന്ന ദൈവികസാന്നിധ്യത്തിന്റെ പേരാണ് പ്രാര്‍ത്ഥന. ദൈവത്തിന് മാത്രമേ നമ്മുടെ ഹൃദയത്തിലുളള ശൂന്യത പരിഹരിക്കാനാവൂ. മറ്റ് പല മാര്‍ഗ്ഗങ്ങളിലൂടെയും ഹൃദയത്തിന്റെ ശൂന്യത പരിഹരിക്കാന്‍ നമ്മള്‍ ശ്രമിക്കുമെങ്കിലും അവയൊന്നും ശാശ്വതമായഫലം നല്കുന്നവയല്ല. പ്രാര്‍ത്ഥനയെന്നത് ദൈവവുമായുള്ളസംഭാഷണമാണെന്ന് നമുക്കറിയാം. ഇതിനൊക്കെ പുറമെ പ്രാര്‍ത്ഥനയെന്നത് വലിയൊരു സംരക്ഷണ കവചം കൂടിയാണ്.

ദൈവത്തോടൊത്തായിരിക്കുന്ന നിമിഷമായതുകൊണ്ട് ദൈവം നമുക്ക് സംരക്ഷണം നല്കുന്നു. ദൈവികവലയത്തില്‍ നാം അകപ്പെടുന്നു പ്രാര്‍ത്ഥനയില്ലാതെവരുമ്പോള്‍ നമ്മുടെ ശരീരവും ആത്മാവും ഒന്നുപോലെ ദുര്‍ബലമാകും. നമ്മുടെ അഹത്തെ കീഴ്‌പ്പെടുത്താനുളള മാര്‍ഗ്ഗം കൂടിയാണ് പ്രാര്‍ത്ഥന.

പ്രാര്‍ത്ഥിക്കുക,പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുക.. പ്രാര്‍ത്ഥനയുടെ സംരക്ഷണത്തില്‍ ആയിരിക്കുക നാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.