ദൈവമല്ലാത്ത എന്തിനെയും ആരാധിക്കുന്നത് സാത്താന്‍ ആരാധന: ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍

ദൈവമല്ലാത്ത എന്തിനെയും ആരാധിക്കുന്നത് സാത്താന്‍ആരാധനയാണെന്ന് ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍. സാത്താന്‍ ഒരിക്കലും തന്നെ ആരാധിക്കണമെന്ന്് നേരിട്ടുവന്നുപറയാറില്ല. അങ്ങനെ വന്നുപറഞ്ഞാല്‍ നീ പോ സാത്താനേ എന്ന് പറഞ്ഞ് നമ്മള്‍ അവനെ ഓടിക്കും. അതുകൊണ്ട് ഇതിന് പകരമായി സാത്താന്‍ ചെ്യ്യുന്നത് ദൈവത്തെ ആരാധിക്കാതിരിക്കാന്‍ മാര്‍ഗ്ഗം തേടുകയാണ്. ദൈവത്തെ അല്ലാതെ മറ്റെന്തിനെ ആരാധിച്ചാലും അത് പിശാചിനുള്ള ആരാധനയാണ്.പിശാചിന് ആരാധന കിട്ടാന്‍വേണ്ടി പിശാച് പറയുന്നത് ദൈവത്തെ ഒഴിച്ച് മറ്റെന്തിനെയെങ്കിലും ആരാധിക്കാനാണ്.ദൈവത്തി്‌ന് ആരാധനകിട്ടിയാല്‍ സാത്താന് ആരാധന കിട്ടില്ല. അതുകൊണ്ട് ദൈവത്തിനുള്ള ആരാധന മുടക്കാന്‍ സാത്താന്‍ ഏതുപണിയും ചെയ്യും.

ദൈവമെന്ന് വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയം അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെതന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും.അതുവഴി താന്‍ ദൈവമാണെന്ന് പ്രഖ്്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ ്സ്ഥാനം പിടിക്കും( 2 തെസ 2:4)

അന്ത്യകാലത്തെ സംബന്ധിച്ചുള്ള ഒരുപ്രവചനം കൂടിയാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.