സെമിത്തേരികള്‍ സന്ദര്‍ശിച്ച് ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കൂ പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാം

സകല മരിച്ചവരുടെയും ഓര്‍മ്മത്തിരുന്നാളായ നവംബര്‍ രണ്ടു ഉള്‍പ്പടെ എട്ടുദിവസങ്ങളില്‍ സെമിത്തേരി സന്ദര്‍ശിച്ചു ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഓരോ ദിവസവും സാധാരണ വ്യവസ്ഥകളനുസരിച്ച് പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണ്. ഈ ദണ്ഡവിമോചനം ശുദ്ധീകരാത്മാക്കള്‍ക്കുവേണ്ടി മാത്രമേ കാഴ്ചവയ്ക്കാവൂ. പ്രധാനമായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ചും വിശുദ്ധ കുര്‍ബാന ചൊല്ലിച്ചും ശുദ്ധീകരണസ്ഥലത്ത് വേദന സഹിക്കുന്ന നമ്മുടെ സഹോദരരെ നാം സഹായിക്കണം. അവരെ സഹായിക്കുന്നതിന് ഏറ്റവും ശക്തിയേറിയ മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബാന- മാര്‍ അഗസ്റ്റിയന്‍ കണ്ടത്തില്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.