നാം എപ്പോഴാണ് കൂടുതല്‍ പ്രാര്‍ത്ഥിക്കുന്നത്. നമുക്ക് എന്തെങ്കിലും കാര്യം അത്യാവശ്യമായുള്ളപ്പോള്‍.. മനുഷ്യസാധ്യമായി ഒന്നും സംഭവിക്കാതെയാകുമ്പോള്‍.. രോഗം..പട്ടിണി, പരാജയം എന്നിങ്ങനെ വലിയ നിസ്സഹായതകളില്‍ തനിച്ചാകുമ്പോള്‍..
അപ്പോഴെല്ലാം നാം മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കുന്നു. നെഞ്ച് പൊടിഞ്ഞു പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ അപ്പോള്‍ മാത്രമാണോ നാം പ്രാര്‍ത്ഥിക്കേണ്ടത്. ഒരിക്കലുമല്ല. തിരുവചനം കൃത്യമായി അതേക്കുറിച്ച പറയുന്നുണ്ട്..
എല്ലാ സമയവും ആത്മാവില്‍ പ്രാര്‍ത്ഥനാനിരതരായിരിക്കുവിന്‍ അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍( എഫേസോസ് 6:18)
അതെ നമ്മുടെ മനസ്സില്‍ എപ്പോഴും പ്രാര്‍ത്ഥനയുണ്ടായിരിക്കണം. നിശ്ചിതമായ ശാരീരികനിലകളില്‍ മാത്രമുള്ള ഒന്നല്ല പ്രാര്‍ത്ഥന. നിശ്ചിത സമയത്തു മാത്രമുള്ളതുമല്ല പ്രാര്‍ത്ഥന.
എപ്പോഴും പ്രാര്‍ത്ഥിക്കുക. ഏതു സമയവും പ്രാര്‍ത്ഥിക്കുക. നമ്മുടെ ആത്മാവില്‍ എപ്പോഴും പ്രാര്‍ത്ഥനയുണ്ടായിരിക്കട്ടെ.