ബാലസോര്‍ രൂപതയുടെ പുതിയ ഇടയനായി മലയാളി

ബാലസോര്‍: എത്യോപ്യയിലെ നെക്കംെയുടെ അപ്പസ്‌തോലിക് വികാര്‍ മോണ്‍. വര്‍ഗീസ് തോ്ട്ടങ്കരയെ ഒഡീഷയിലെ ബാലസോര്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍സ് സഭാംഗമാണ്. 64 കാരനായ ഇദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയിലെ തോട്ടുവാ സ്വദേശിയാണ്.

പത്താം ക്ലാസ് പാസായതിന് ശേഷം 1976 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1987 ജനുവരി ആറിന് വൈദികനായി. ഒഡീഷയിലെ റായഗോഡ ജില്ലയിലെ മുനിഗുഡ ഇടവകയില്‍ സഹവികാരിയായിട്ടായിരുന്നു തുടക്കം. നെക്കംമ്‌റ്റെ സെന്റ് പോള്‍സ് മേജര്‍ സെമിനാരിയുടെ ആ്ദ്യ റെക്ടറുമായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.