ഇന്ന്( വെളളിയാഴ്ച) മാംസഭക്ഷണം കഴിക്കാമോ?

എല്ലാ വെള്ളിയാഴ്ചകളിലും മാംസവര്‍ജനം പാലിക്കേണ്ടതാണ് എന്നാണ് സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം. എന്നാല്‍ അപൂര്‍വ്വം ചില അവസരങ്ങളില്‍ ഇതിന് സഭ ഒഴിവ് നല്കിയിട്ടുണ്ട്.

അതിലൊന്നാണ് ക്രിസ്തുമസ്് കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച. ക്രിസ്തുമസിനും ദനഹാതിരുനാളിനും ഇടയില്‍ വരുന്ന വെള്ളിയാഴ്ചകളില്‍ മാംസവര്‍ജ്ജനത്തില്‍ നിന്ന് സഭ ഒഴിവു നല്കിയിട്ടുണ്ട്.

മറ്റൊരു സന്ദര്‍ഭം ഈസ്റ്ററിന് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ചയാണ്. സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമസംഹിത അനുച്ഛേദം 198, നമ്പര്‍ ഒന്നിലാണ് ഇക്കാര്യം പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.