ജാതിയും മതവും നോക്കാതെ നിന്റെ സങ്കടങ്ങളില്‍ ഇടപെടാന്‍ സന്നദ്ധനായ ദൈവത്തെക്കുറിച്ച് ഫാ. മാത്യു വയലന്മണ്ണില്‍ പറയുന്നതു കേട്ടോ

ഇനി ഞാന്‍ പ്രാര്‍ത്ഥിക്കുന്നില്ല, ഇനി ഞാന്‍പരീക്ഷ യെഴുതുന്നില്ല, ഇനി ഞാനൊന്നും ചെയ്യുന്നില്ല ,ഞാന്‍ ശപിക്കപ്പെട്ടവനാണ്, ഞാന്‍ ചീഞ്ഞളി്ഞ്ഞവനാണ് എന്നെല്ലാം തീരുമാനിക്കാന്‍ വരട്ടെ ജീവിക്കുന്ന ദൈവത്തെ പരിചയപ്പെടുമ്പോള്‍ ഇതെല്ലാം മാറ്റിപറയേണ്ടിവരും. ലാസറിന്റെ ചീഞ്ഞളി്ഞ്ഞ ശരീരം പോലെയാണെങ്കിലും ദൈവത്തിനറിയാം പരിക്കുകളൊന്നും ഇല്ലാതെ നിന്നെ കുഴിയില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍. നീ പ്രശ്‌നത്തില്‍ അകപ്പെട്ട് കഴിയുമ്പോള്‍ ഞാന്‍ വിശ്വസിക്കുന്ന, ഞാന്‍ പ്രഘോഷിക്കുന്ന ദൈവം നിന്റെ ജാതിയോ മതമോ ചോദിക്കാതെ നിന്റെ പ്രശ്‌നത്തില്‍ ഇടപെടും. ആ ദൈവത്തിന്റെ പേരാണ് യേശുക്രിസ്തു.

ഹൃദയം നുറുങ്ങിയവര്‍ക്ക് അവിടുന്ന് സമീപസ്ഥനാണ്. വിളിച്ചാല്‍ വിളിപ്പുറത്തുണ്ട് അവിടുന്ന്. മറ്റാരെയുംകാള്‍ സഹായിക്കാന്‍ കഴിവുള്ളവനാണ് നമ്മുടെ ദൈവം. പ്രതിസന്ധികള്‍ വരുമ്പോള്‍ സഹായിക്കുന്നത് ആദര്‍ശങ്ങളോ ആശയങ്ങളോ അല്ല ഇന്നും ജീവിക്കുന്ന ദൈവം മാത്രമേ നമ്മെ സഹായിക്കാനുള്ളൂ. നീ ചീഞ്ഞുവെന്നും പുഴുവായിപ്പോയെന്നും പറയുന്ന സ്ഥലത്ത് നീ ദൈവമഹത്വം കാണും. പ്രാര്‍ത്ഥിച്ച് ആരാധിക്കുക. അവിടുന്ന് ശക്തനാണ്.

ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് സംരക്ഷിക്കുന്നു.( സങ്കീ 34:18)



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.