സാത്താന്‍ നമ്മുടെ ആത്മാക്കളെ വരിഞ്ഞുമുറുക്കുന്നു: മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: സാത്താന്‍ നമ്മുടെ ആത്മാക്കളെ വരിഞ്ഞുമുറുക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രലോഭനങ്ങള്‍ നല്കി നമ്മെ അടിമയായി മാറ്റാനാണ് സാത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ക്രിസ്തു നമ്മെ പാപങ്ങളില്‍ നിന്ന് മോചിപ്പിച്ച് സ്വതന്ത്രനാക്കാനാണ് വന്നിരിക്കുന്നത്. സാത്താന്‍ എപ്പോഴും നമ്മുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നു. സാത്താന്‍ പ്രലോഭനങ്ങള്‍ നല്കുമ്പോള്‍ അതിനോട് നോ എന്ന് എങ്ങനെയാണ് പറയേണ്ടതെന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.

അത്തരം അവസരങ്ങളില്‍ നാം തീര്‍ച്ചയായും യേശുവിനെ വിളിക്കണം. സാത്താന്‍ പ്രലോഭനങ്ങളുടെ ചങ്ങലകള്‍ കൊണ്ട് നമ്മെ വരിഞ്ഞുമുറുക്കുമ്പോള്‍ ഈശോയെ വിളിക്കുക. പലതരത്തിലുള്ള ചങ്ങലകള്‍ നമ്മുടെ ജീവിതത്തിലുണ്ട്. ഭയം ഒരു തരത്തിലുള്ളചങ്ങലയാണ്.

ഭയത്തോടെ ഒരുവന്‍ ഭാവിയെ നോക്കുകയും അശുഭാപ്തിവിശ്വാസിയായിരി്ക്കുകയും ചെയ്യുന്നത് ഒരുചങ്ങലയാണ്. സാത്താന്റെ എല്ലാ തന്ത്രങ്ങളെയും കീഴടക്കാന്‍ ഈശോയ്ക്ക് കഴിയും. അവിടുന്ന് നമ്മെ തിന്മയുടെ എല്ലാ ശക്തികളില്‍ നിന്നും മോചിപ്പിക്കും. ഹൃദയത്തെയും ജീവിതത്തെയും വരിഞ്ഞുമുറുക്കിയിരിക്കുന്ന എല്ലാ ചങ്ങലകളില്‍ നിന്നും നാം സ്വതന്ത്രരാണോയെന്നും പാപ്പ ചോദിച്ചു.തിന്മകളില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍പരിശുദ്ധ അമ്മയ്ക്ക് കഴിയുമെന്നും പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.