ഫുലാനികള്‍ 46 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി

നൈജീരിയ: നൈജീരിയായില്‍ നിന്ന് ക്രൈസ്തവര്‍ക്ക് നേരെ വീണ്ടും ആക്രമണപരമ്പര. 46 ക്രൈസ്തവരെയാണ് ഇത്തവണ തട്ടിക്കൊണ്ടുപോയിരിക്കുന്നതായി റിപ്പോര്‍ട്ട്. 16 പുരുഷന്മാരും 30 സ്ത്രീകളുമാണ് ഇരകളാക്കപ്പെട്ടിരിക്കുന്നത്.

ഇവരുടെ കൂടെയുള്ള കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. ഈ സംഭവത്തിന് രണ്ടുദിവസം മുമ്പാണ് നൂറോളം ഇസ്ലാമിക തീവ്രവാദികള്‍ 32 പേരെ കൊന്നൊടുക്കിയത്. നൈജീരിയായിലെ അഗുനു ഡട്‌സീ ഗ്രാമത്തില്‍ നിന്നാണ് 46 പേരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. പല വീടുകളും ബുള്‍ഡോസര്‍ വച്ച് ഇടിച്ചുനിരത്തുകയും ജീവനോടെ വീട്ടിനുള്ളില്‍ വച്ച് കത്തിക്കുന്നതുമായ സംഭവങ്ങളും നടന്നുകൊണ്ടിരിക്കുന്നു.

ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ അസാധ്യമായി മാറിയിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നൈജീരിയ. രണ്ടായിരം മുതല്‍ അമ്പതിനായിരത്തിനും എഴുപതിനായിരത്തിലും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നതായിട്ടാണ് കണക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.