സംസ്‌കാര ചടങ്ങില്‍ കൂടുതല്‍ ആളുകളെത്തിയതിന് വൈദികനെ അറസ്റ്റ് ചെയ്തു

അടൂര്‍: കോവിഡ് 19 ന്റെ മുന്‍കരുതല്‍ നിര്‍ദ്ദേശം മറികടന്നു സംസ്‌കാരച്ചടങ്ങുകള്‍ക്ക് കൂടുതല്‍ ആളുകളെത്തിയതിന്റെ പേരില്‍ വൈദിനനുള്‍പ്പടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തുവയൂര്‍ തെക്ക് സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണ് സംഭവം. സെമിത്തേരിയില്‍ നടന്ന സംസ്‌കാരചടങ്ങുകളില്‍ അമ്പതോളം പേര്‍ പങ്കെടുത്തതാണ് അറസ്റ്റിന് വഴി തെളിച്ചത്.

പൊതുസുരക്ഷയ്ക്ക് വിരുദ്ധമായി പൊതുജന സമ്പര്‍ക്കം നടത്തിയെന്ന പേരിലാണ് വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Lucy Francis says

    When our Church Authorities will realise the gravity of the present situation…very sad

Leave A Reply

Your email address will not be published.