ദൈവഭക്തന് ലഭിക്കുന്ന സമ്മാനത്തെക്കുറിച്ച് വചനം പറയുന്നത് കേള്‍ക്കണോ…

ദൈവഭക്തന് ലഭിക്കുന്ന സമ്മാനത്തെക്കുറിച്ച് പ്രഭാഷകന്റെ പുസ്തകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അത് ഇപ്രകാരമാണ്.

കര്‍ത്താവിന്റെ അനുഗ്രഹമാണ് ദൈവഭക്തന്റെ സമ്മാനം.അത് ക്ഷണനേരം കൊണ്ട് പൂവണിയുന്നു.( പ്രഭാ 11:22).

വ്യക്തികള്‍ സമ്മാനങ്ങള്‍ നല്കാറുണ്ട്. സ്ഥാപനങ്ങള്‍ സമ്മാനങ്ങള്‍ നല്കാറുണ്ട്. നോബൈല്‍ സമ്മാനവും ഓസ്‌ക്കാറും പോലെയുള്ള സമ്മാനങ്ങളെക്കുറിച്ചോര്‍മ്മിക്കുക. എന്നാല്‍ അവയെല്ലാം നശ്വരമാണ്. ലോകം നല്കുന്ന സമ്മാനങ്ങളടെ പുറകെ പോകാതെ ദൈവം നല്കുന്ന സമ്മാനങ്ങള്‍ക്കുവേണ്ടി നമുക്ക് ശ്രമിക്കാം.കാത്തിരിക്കാം.

കര്‍ത്താവ് നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.