ആത്മീയജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം

ആത്മീയമനുഷ്യര്‍ക്ക് ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അവയില്‍വച്ചേറ്റവും പ്രധാനപ്പെട്ടവയായി രണ്ടു കാര്യങ്ങളുണ്ട്. ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലാണ് ഇക്കാര്യം വെളിപെടുത്തിയിരിക്കുന്നത്. വിനയവും അനുതാപവുമാണ് ഒരു ആത്മീയമനുഷ്യന് ജീവിതത്തില്‍ ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.

വിനയവും അനുതാപവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. വിനയമുള്ളവര്‍ക്കേ അനുതാപമുണ്ടാകൂ. അനുതാപത്തിലൂടെയാണ് എല്ലാവരും വിശുദ്ധിയിലെത്തുന്നത്. കാരണം നാം എല്ലാവരും പാപികളാണ്.

അനുതാപം കൊണ്ട് യേശുവിന്റെകാല്‍ കഴുകിയ മഗ്ദലനമറിയവും ഹൃദയം നൊന്തുകരഞ്ഞ പത്രോസും വിശുദ്ധഗ്രന്ഥത്തിലെ തന്നെ ഉദാഹരണങ്ങളാണ്. വിശുദ്ധ അഗസ്റ്റിയനെപോലെയുള്ളവരുടെ കാര്യം നമുക്കറിയാമല്ലോ.

ഇതെല്ലാം അനുതാപത്തിന്റെ മുഖങ്ങളാണ്. അനുതാപത്തിലൂടെയാണ് ഇവരെല്ലാം വിശുദ്ധി പ്രാപിച്ചത്. വിനയമുണ്ടെങ്കില്‍ മാത്രമേനമുക്ക് പാപങ്ങളെയോര്‍ത്ത് കരയാനുളള കഴിവു കിട്ടൂ. അതുകൊണ്ട് ആത്മീയജീവിതത്തില്‍ വളരാന്‍ സാധിക്കണമെങ്കില്‍ നമുക്ക് തീര്‍ച്ചയായും അനുതാപവും വിനയവുമുണ്ടായിരിക്കണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.