ഗ്ലാസ്‌ഗോ സെന്റ് സൈമണ്‍ ഇടവക ദേവാലയത്തിന് നേരെ ആക്രമണം


സ്‌കോട്ട്‌ലന്റ്: ഗ്ലാസ്‌ഗോ സെന്റ് സൈമണ്‍ ഇടവക ദേവാലയത്തിന് നേരെ ആക്രമണം. വിശുദ്ധരൂപങ്ങള്‍ അടിച്ചുതകര്‍ക്കുകയും മറ്റ് വിശുദ്ധവസ്തുക്കള്‍ വലിച്ചെറിയുകയും അള്‍ത്താര ആക്രമിക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കും നാലു മണിക്കും ഇടയ്ക്കുള്ള സമയത്താണ് ആക്രമണം നടന്നത്. ലജ്ജാകരമായ പ്രവൃത്തിയെന്ന് അതിരൂപത പത്രക്കുറിപ്പ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചു. കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ആക്രമണം അടുത്തകാലത്തായി സ്‌കോട്ട്‌ലാന്റില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.കാല്‍വനിസ്റ്റുകളും പ്രെസ്ബിറ്റേറിയന്‍ പാരമ്പര്യവുമാണ് ഇവിടെ ആഴത്തില്‍ വേരോടിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കത്തോലിക്കാ ഇടവക ദേവാലയം നടത്തുന്ന സ്‌കൂളിന്റെ ജനാലകള്‍ തകര്‍ക്കപ്പെട്ടിരുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് വൈദികന്‍ ആക്രമിക്കപ്പെട്ടതിന്റെ പേരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.