ദൈവം തിന്മ വച്ചുപൊറുപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ദൈവം ഒരിക്കലും തിന്മ വച്ചുപൊറുപ്പിക്കാറില്ല. തിന്മയ്ക്ക് ദൈവം ഒരിക്കലും കൂട്ടുനില്ക്കുകയുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ? എപ്പോഴെങ്കിലും അതേക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതിന് ഒന്നേ ഉത്തരമേയുള്ളൂ. 1 പത്രോസ് 1; 15.16 ഇതിന് വിശദീകരണം നല്കുന്നു.

മറിച്ച് നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങള്‍ പരിശുദ്ധരായിരിക്കണം. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍.

അതെ ദൈവം പരിശുദ്ധനാണ്. അതുകൊണ്ട് അവിടുന്ന് ഒരിക്കലും തിന്മ വച്ചുപൊറുപ്പിക്കുകയില്ല. തിന്മ സമൂഹത്തിലും വ്യക്തിബന്ധങ്ങളിലും വര്‍ദ്ധിച്ചുവരുമ്പോള്‍ ഒരു കാര്യം നാം മനസ്സിലാക്കിയിരിക്കണം. ദൈവം ഈ തിന്മകളെ ഇല്ലായ്മ ചെയ്യും. അവിടുന്ന് തിന്മയെ നിശ്ശേഷം നശിപ്പിക്കുക തന്നെ ചെയ്യും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.