ദൈവമാണോ സാത്താനാണോ നിന്നെ നയിക്കുന്നത്? ഇതാ പരീക്ഷിച്ചറിയാന്‍ ചില മാര്‍ഗ്ഗങ്ങള്‍

ദൈവമാണോ സാത്താനാണോ നമ്മെ നയിക്കുന്നത് എന്നറിയാന്‍ ചില എളുപ്പവഴികളുണ്ട്. അതിലേറ്റവും പ്രധാനം നമ്മുടെ ചിന്തകള്‍,വികാരങ്ങള്‍ എന്തൊക്കെയാണ് എന്നതാണ്. ഉത്കണ്ഠ, വെറുപ്പ്, വിദ്വേഷം, പക, അസൂയ, നിരാശ, ലൈംഗികാസക്തി, ദ്രവ്യാഗ്രഹം, വിശ്വാസത്തിലുള്ള മാന്ദ്യത ഇവയെല്ലാം തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും നമ്മിലുള്ളത് ദൈവാത്മാവല്ല.

കാരണം ദൈവം നമുക്ക് ചീത്തയായ ഒരു വികാരവും നല്കുന്നില്ല. ആകുലരാകരുത്, ഉത്കണ്ഠാകുലരാകരുത്. ദ്രവ്യാഗ്രഹത്തില്‍ നിന്ന് ഓടിയകലുവിന്‍, ലൈംഗികാസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നതുപോലും വ്യഭിചാരം എന്നൊക്കെ പറഞ്ഞുതന്നിട്ടുള്ള ക്രിസ്തു ഒരിക്കലും അത്തരം വികാരങ്ങളുമായി നമ്മെ വഴിനയിക്കില്ല. മറിച്ച് സാത്താന്‍ അത്തരം നിഷേധാത്മകവിചാരങ്ങളൊക്കെ തന്ന് നമ്മുടെ മനസ്സും ശരീരവും അപകടത്തിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യും.

അതുകൊണ്ട് നാം നമ്മുടെ വികാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുക. നിശ്ശബ്ദമായി നമുക്കൊന്നും സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരാളുടെ വേദന നമ്മുടെ ഹൃദയത്തെ വേദനിപ്പിക്കുന്നില്ലെങ്കില്‍, സഹായത്തിനായി കൈനീട്ടുന്ന ഒരാളില്‍ നിന്ന് മുഖംതിരിക്കുകയാണെങ്കില്‍ അവിടെയും ദൈവാത്മാവ് നമ്മുടെ കൂടെയില്ലെന്ന് മനസ്സിലാക്കുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.