മാര്‍ച്ച് മാസം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന് സാക്ഷികളാകാനും അനുദിനജീവിതത്തില്‍ രക്തസാക്ഷികളാകുന്നവര്‍ക്കും വേണ്ടിയുള്ളതാണ് മാര്‍ച്ച് മാസത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക പ്രാര്‍ത്ഥനാവിഷയം.

ക്രൈസ്തവസഭയുടെ തുടക്കക്കാലത്ത് ഉണ്ടായതിനെക്കാളും കൂടുതല്‍ രക്തസാക്ഷികള്‍ ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും പാപ്പ തന്റെ വീഡിയോയില്‍ മറ്റൊരാളെ ഉദ്ധരിച്ചുകൊണ്ട് സംസാരിച്ചു. ലെസ്‌ബോസിലെ അഭയാര്‍ത്ഥിക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടായ അനുഭവവും പാപ്പ വീഡിയോയില്‍ പങ്കുവച്ചു. ഒരു മുസ്ലീം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.എന്റെ ഭാര്യ ക്രിസ്ത്യാനിയാണ്. ഒരു ദിവസം ഭീകരര്‍ വീട്ടിലെത്തി ഞങ്ങളോട് മതം ചോദിച്ചു. ഭാര്യ അവളുടെ കൈയില്‍ കുരിശുരൂപം മുറുകെപിടിച്ചിട്ടുണ്ടായിരുന്നു. അത് വലിച്ചെറിയാന്‍ അവര്‍ അവളോട് ആവശ്യപ്പെട്ടു, പക്ഷേ അവളതിന് തയ്യാറായില്ല. അവര്‍ എന്റെ കണ്‍മുമ്പില്‍ വച്ച് അവളുടെ കഴുത്തു മുറിച്ചുകൊലപ്പെടുത്തി. ആ മനുഷ്യന് ആരോടും വെറുപ്പും വിദ്വേഷവുമില്ല. ക്രിസ്തുവിനോടുള്ള തന്റെ ഭാര്യയുടെ സ്‌നേഹത്തിന്റെ തെളിവായിട്ടാണ് അയാള്‍ ഈ സംഭവം അനുസ്മരിക്കുന്നത്. ഇതുപോലെയുള്ള അനേകം രക്തസാക്ഷികള്‍ ഇവിടെയുണ്ടാകുന്നുണ്ട്. പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.