വേദനിപ്പിച്ചാലും ദയ കാണിക്കുന്നവനാണ് ദൈവമെന്ന് മറക്കരുതേ…

ദൈവം വേദനിപ്പിക്കുമോ? ചിലപ്പോഴൊക്കെ നമുക്ക് അങ്ങനെയൊരു തോന്നലുണ്ടായിട്ടുണ്ട്. പക്ഷേ ഒരു കാര്യം ഉറപ്പാണ്. വേദനിപ്പി്ച്ചാലും അവിടുന്ന് നമ്മോട് ദയ കാണിക്കും. കാരണം ദൈവത്തിന് നമ്മെ എന്നന്നേയ്ക്കുമായി ഉപേക്ഷിക്കാനാവില്ല. തിരുവചനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ് അത്. വിലാപങ്ങളുടെപുസ്തകം 3:31മുതല്‍ നാം വായിക്കുന്നത് ഇപ്രകാരമാണ്

എന്തെന്നാല്‍ കര്‍ത്താവ് എന്നേക്കുമായി ഉപേക്ഷിക്കുകയില്ല. അവിടുന്ന് വേദനിപ്പിച്ചാലും തന്റെ കാരുണ്യാതിരേകത്തിന് അനുസൃതമായി ദയ കാണിക്കും. അവിടുന്ന് ഒരിക്കലും മനപ്പൂര്‍വ്വം മനുഷ്യമക്കളെ പീഡിപ്പിക്കുകയോ ദു:ഖിപ്പിക്കുകയോ ചെയ്യുന്നില്ല.

നമുക്ക് ഈ വചനത്തില്‍ വിശ്വസിക്കുകയും അതില്‍ ആശ്വാസം കണ്ടെത്തുകയും ചെയ്യാം. ദൈവമേ അങ്ങയുടെ കൃപയ്ക്കനുസൃതമായി എന്റൈ പാപങ്ങള്‍ മായ്ച്ചുകളയണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.