ദൈവം എപ്പോഴും നമ്മുടെ അരികിലുണ്ട്; മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ദൈവം എപ്പോഴും നമ്മുടെ അരികിലുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. യേശുക്രിസ്തുവിന്റെ വാക്കുകളും അത്ഭുതങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ദൈവം ഒരിക്കലും നമ്മില്‍ നിന്ന് അകലെയല്ലെന്നും അവിടന്ന് എപ്പോഴും നമ്മുടെ കൂടെയുണ്ടെന്നുമാണ്.

മര്‍ക്കോസിന്റെ സുവിശേഷം 1: 29-39 വരെയുളള വചനഭാഗങ്ങളുടെ ധ്യാനചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു പാപ്പ. സ്‌നേഹം കൊണ്ടു നിറഞ്ഞ പിതാവാണ് ദൈവം. അവിടുന്ന് നമ്മുടെ വീടുകള്‍ സന്ദര്‍ശിക്കുന്നു. നമ്മെ രക്ഷിക്കാനും മോചിപ്പിക്കാനും അവിടുന്ന് തയ്യാറാണ്. മനസ്സിന്റെയും ആത്മാവിന്റെയും രോഗങ്ങള്‍ ഭേദപ്പെടുത്തുന്നു.

ആര്‍ദ്രത , അനുകമ്പ, അടുപ്പം- ദൈവത്തിന്റെ മനോഭാവത്തെക്കുറിച്ച് സൂചിപ്പിക്കാനുള്ള മൂന്നുവാക്കുകളാണ് ഇവയെന്നും പാപ്പ പറഞ്ഞു. നമ്മുക്കൊപ്പം സഹയാത്രികനാകാനും അനുകമ്പയോടെ നമ്മോട് ക്ഷമിക്കാനും ദൈവം തയ്യാറാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.