മനുഷ്യന്‍ നമ്മില്‍ നിന്ന് മുഖം തിരിച്ചാല്‍പോലും നമുക്കത് സഹിക്കാനാവില്ല. അങ്ങനെയെങ്കില്‍ ദൈവം മുഖംതിരിച്ചാലോ.. നമുക്കത് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ദൈവം നമ്മില്‍ നിന്ന് മുഖംതിരിക്കാതിരിക്കണമെങ്കില്‍ നാം ഒരു കാര്യം ചെയ്യേണ്ടതുണ്ട്. തോബിത്ത് 4:7 പറയുന്നത് അനുസരിച്ചാല്‍ ദൈവം ഒരിക്കലും നമ്മില്‍ നിന്ന് മുഖംതിരിക്കുകയില്ല. എന്താണ് വചനം പറയുന്നത്.?
ഇതാ കേള്‍ക്കൂ:
നിന്റെ പ്രവൃത്തികള്‍ സത്യനിഷ്ഠമായിരുന്നാല്‍ എല്ലാ ചെയ്തികളിലും നിനക്ക് ഐശ്വര്യം കൈവരും. നീതിനിഷ്ഠയോടെ ജീവിക്കുന്നവര്‍ക്ക് നിന്റെ സമ്പാദ്യത്തില്‍ നിന്ന് ദാനം ചെയ്യുക. ദാനധര്‍മ്മം ചെയ്യുന്നതില്‍ മടി കാണിക്കരുത്. പാവപ്പെട്ടവനില്‍ നിന്ന് മുഖംതിരിച്ചുകളയരുത്. അപ്പോള്‍ ദൈവം നിന്നില്‍ നിന്ന് മുഖം തിരിക്കുകയില്ല.
ദൈവമേ അങ്ങെന്നില്‍ നിന്ന് ഒരിക്കലും മുഖംതിരിക്കരുതേ.