ദൈവത്തിന്റെ ക്രോധം വന്നുചേരാനുള്ള കാരണങ്ങള്‍ ഏതൊക്കെയാണ് എന്നറിയാമോ?

ദൈവത്തിന്റെ സ്‌നേഹവും കരുണയും അല്ലാതെ അവിടുത്തെകോപം ആരുടെയും ലക്ഷ്യമല്ല. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ദൈവകോപം നമ്മുടെ ജീവിതത്തില്‍ പതിയാന്‍ ഇടയുണ്ട്. ഇതേക്കുറിച്ച് കൊളോസോസ് 3: 5 പറയുന്നത് ഇപ്രകാരമാണ്.

അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം അസന്മാര്‍ഗ്ഗികത, അശുദ്ധി, മനക്ഷോഭം,ദുര്‍വിചാരങ്ങള്‍,വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം നശിപ്പിക്കുവിന്‍.

ഇതേതുടര്‍ന്നുള്ള വചനങ്ങളില്‍ നാം ഇപ്രകാരം വായിക്കുന്നു:

ഇവ നിമിത്തം ദൈവത്തിന്റെ ക്രോധം വന്നുചേരുന്നു.നിങ്ങളും ഒരിക്കല്‍ അവയ്ക്കനുസൃതമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ അവയെല്ലാം ദൂരെയെറിയുവിന്‍. അമര്‍ഷം, ക്രോധം, ദുഷ്ടത, ദൈവദൂഷണം, അശുദ്ധഭാഷണം തുടങ്ങിയവ വര്‍ജ്ജിക്കുവിന്‍. പരസ്പരം കള്ളം പറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടു കൂടെ നിഷ്‌ക്കാസനംചെയ്യുവിന്‍. സമ്പൂര്‍ണ്ണജ്ഞാനം കൊണ്ടു സൃഷ്ടാവിന്‍െ പ്രതിഛായക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍.

അതെ, ദൈവക്രോധത്തില്‍ നിന്ന് നമുക്ക് അകന്നുനില്ക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.