ദൈവത്തിന്റെ സംരക്ഷണം ലഭിക്കാന്‍ ഈ സങ്കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിക്കൂ

ലോകം ഭീതികരമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സന്തോഷകരമായ കാര്യം എന്നത് ദൈവം നമ്മെ എപ്പോഴും സംരക്ഷിച്ചുകൊണ്ടിരിക്കുന്നു എ്ന്നതാണ്.

അവിടുത്തെ കരങ്ങളിലാണ് നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും എല്ലാം,. ദൈവത്തിന്റെ സംരക്ഷണത്തില്‍ മാത്രമേ നമുക്ക് ആശ്വസിക്കാനുള്ളൂ. ഈ അവസരത്തില്‍ നമുക്ക് ചൊല്ലി പ്രാര്‍ത്ഥിക്കാവുന്ന ശക്തിയുള്ള ഒരു പ്രാര്‍ത്ഥനയാണ് സങ്കീര്‍ത്തനം 91. കര്‍ത്താവിന്റെ സംരക്ഷണം എന്നാണല്ലോ ആ അധ്യായത്തിന്റെ ശീര്‍ഷകം തന്നെ.

അതെ, കര്‍ത്താവിനോട് എന്റെ സങ്കേതവും എന്റെ കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്ന് പറയും. അവിടുന്ന് എന്നെ വേടന്റെ കെണിയില്‍ നിന്നും മാരകമായ മഹാമാരിയില്‍ നിന്നും രക്ഷിക്കും.

ഈ വിശ്വാസം നമ്മെ കാത്തു സംരക്ഷിക്കട്ടെ. വിശ്വാസത്തോടെ സങ്കീര്‍ത്തനം 91 ചൊല്ലി നമുക്ക് നമ്മുടെ ജീവിതങ്ങളെ ദൈവത്തിന് സമര്‍പ്പിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.